Tuesday, 21 June 2011

കേരള നിയമ സഭയിലെ ജാതി-സമുദായസമ(? )വാക്യം

എസ് എന്‍ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദം ദ്വൈവാരികയുടെ 2011 ജൂണ്‍ 1-15 ലക്കത്തിന്റെ മുഖചിത്രമാണു മുകളില്‍ . മാഗസിന്റെ സബ് എഡിറ്റര്‍ കെ എസ് സുനില്‍ കുമാര്‍ എഴുതിയ ലേഖനമാണ് കവര്‍ സ്റ്റോറി-ഭരണമുന്നണിയില്‍ ഈഴവര്‍ -3.  
ഈ ലേഖനത്തില്‍ കേരളത്തിലെ 140 എം എല്‍ എ മാരുടെയും ജാതി-സമുദായം-മതം തിരിച്ചുള്ള കണക്കുണ്ട്. അതു പ്രകാരം ജനസംഖ്യയില്‍ 27 % വരുന്ന(ഈ കണക്ക് ശരിയാണോ എന്നറിയില്ല. ജാതി സെന്‍സസ് നടക്കാതെ ഇതിലെ തെറ്റും ശരിയും അറിയാന്‍ വഴിയില്ല)ഈഴവ സമുദായത്തില്‍ നിന്ന് ഈ 22 എം എല്‍ എ മാരാണുള്ളത്. അതില്‍ കേവലം 3 പേര്‍ മാത്രമാണ് യു ഡി എഫില്‍ നിന്നുള്ളത്. എന്നാല്‍ "വെറും 11 ശതമാനം മാത്രമുള്ള" നായര്‍ വിഭാഗത്തില്‍ നിന്ന് ഇരു മുന്നണികളില്‍ നിന്നുമായി 25 എം എല്‍ എമാരുണ്ടത്രേ!(യു ഡി എഫ് 15 ഉം എല്‍ ഡി എഫ് 10 ഉം). "ജനസംഖ്യ അനുസരിച്ച് 15 സീറ്റിന് അര്‍ഹതയുള്ള നായര്‍ വിഭാഗത്തിന് ഇരുമുന്നണികളും കൂടി സമ്മാനിച്ചത് 25 നിയമസഭാ സാമാജികരെ. 38 സീറ്റിന് അര്‍ഹതയുള്ള ഈഴവര്‍ക്ക് ലഭിച്ചതാകട്ടെ 22 എം എല്‍ എമാരെയും. " എന്ന് ലേഖകന്‍ പരിതപിക്കുന്നു.
സുനില്‍ കുമാര്‍ ആരോപിക്കുന്നു:" കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരെ 18 സീറ്റില്‍ യു ഡി എഫ് മത്സരിപ്പിച്ചു. കോണ്‍ഗ്രസ് 13 സീറ്റിലും ജെ എസ് എസ് 3 സീറ്റിലും സോഷ്യലിസ്റ്റ് ജനത ഒരു സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും ഈഴവ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. വിജയിപ്പിച്ചത് മൂന്നു കോണ്‍ഗ്രസ് ഈഴവരെ മാത്രം. .....56 ശതമാനം വരുന്ന ഹിന്ദുക്കളില്‍ വെറും 11 ശതമാനമുള്ള നായര്‍ വിഭാഗത്തെ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം ഹിന്ദുക്കളായി കണ്ടത്. സംവരണ സമുദായങ്ങളില്‍ നിന്നും വെറും നാലുപേരെ മാത്രമേ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായുള്ളൂ.എന്നാല്‍ ഈഴവരോടൊപ്പമുള്ള മറ്റു പിന്നോക്ക സമുദായങ്ങളെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും അവഗണിച്ചു. എഴുത്തച്ഛന്‍ സമുദായത്തില്‍ നിന്നും ഒരാളെയും ധീവര സമുദായത്തില്‍ നിന്നും ഒരാളെയും മാത്രം കോണ്‍ഗ്രസ് എം എല്‍ എമാരാക്കി. പുലയ, പത്മശാലിയ തുടങ്ങിയ നിരവധി പിന്നോക്ക ഹിന്ദു സമുദായങ്ങള്‍ക്ക് ഒരൊറ്റ എം എല്‍ എമാര്‍ പോലും ഭരണകക്ഷിയില്‍ ഇല്ല.ഒരിക്കല്‍ നാലു കോണ്‍ഗ്രസ് എം എല്‍ എമാരുണ്ടായിരുന്ന ആശാരി സമുദായത്തിന് ഒരു സീറ്റുപോലും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം മിനക്കെട്ടില്ല. " സ്ത്രീ സംവരണം പോലും കാറ്റില്‍ പറത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനാണ് കോണ്‍ഗ്രസ് മുതിര്‍ന്നതെന്നും കണക്കുകള്‍ നിരത്തി ലേഖകന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മുസ്ലിം- സവര്‍ണ ക്രിസ്ത്യന്‍ -എന്‍ എസ് എസ് താത്പര്യം മാത്രം നോക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയവും മന്ത്രിസഭാ രൂപവത്കരണവും നടത്തിയതെന്നും യോഗനാദം ലേഖനം കണക്കുകളുടെ പിന്‍ബലത്തോടെ സ്ഥാപിക്കുന്നുണ്ട്.'കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലുമായി 11 റോമന്‍ കത്തോലിക്കക്കാര്‍ വിജയിച്ചപ്പോള്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ ഭൂരിപക്ഷമുള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക് മൂന്നു സീറ്റില്‍ മാത്രമെ എം എല്‍ എ മാരെ ഭരണകക്ഷിയില്‍ ലഭിച്ചുള്ളൂ'വെന്നും 'വളരെ ചെറിയ ന്യൂനപക്ഷമായ യാക്കോബായ വിഭാഗത്തിന് മൂന്ന് എം എല്‍ എമാരുണ്ടെ'ന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
'കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റവും അധികം അദ്ധ്വാനിച്ചത് മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാനായിരുന്നു' എന്നു വിമര്‍ശിക്കുന്ന ലേഖകന്‍ കൂട്ടിച്ചേര്‍ക്കുന്നു: " മുസ്ലിം ലീഗിനെ ഏതുവിധേനയും തകര്‍ത്തെറിയുക എന്ന ലക്ഷ്യത്തോടെ പി കെ കുഞ്ഞാലിക്കുട്ടിക്കു നേരെ മാത്രം പ്രചരണായുധങ്ങള്‍ എയ്തപ്പോള്‍ ഫലം മുസ്ലിം വോട്ട് ഏകീകരണത്തില്‍ കൊണ്ടെത്തിച്ചു. ഇക്കുറി നിയമസഭയിലെ ഏറ്റവും അധികം എം എല്‍ എമാര്‍ അങ്ങിനെ മുസ്ലിം സമുദായത്തിനു സ്വന്തം. 140ല്‍ 36 പേര്‍ മുസ്ലിം വിഭാഗക്കാര്‍ .മുസ്ലിം ലീഗിനു മാത്രം 20. ഏഴുപേര്‍ കോണ്‍ഗ്രസില്‍ നിന്ന്. എല്‍ ഡി എഫില്‍ നിന്ന് 9 പേരും." സി പി എം സര്‍ക്കാര്‍ 'എന്‍ എസ് എസ് നേതൃത്വത്തിന് അലോസരമുണ്ടാക്കാതിരിക്കാ'ന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും അങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബില്‍ ചവറ്റുകുട്ടയില്‍ എറിയപ്പെട്ടതെന്നുമുള്ള വസ്തുതകളും സുനില്‍ കുമാര്‍ സ്പഷ്ടമാക്കുന്നു.
"ചുരുക്കത്തില്‍ ഈഴവനെ വേണ്ടാത്ത കോണ്‍ഗ്രസും ഈഴവന്റെ സാമുദായിക ശക്തിപ്പെടലിനെ തീരെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന സി പി എം - സി പി ഐ നേതൃത്വങ്ങളുമാണ് ഇവിടെയുള്ളതെ"ന്ന കുറ്റപ്പെടുത്തുന്ന ലേഖകന്‍ ഒടുവില്‍ ലേഖനം അവസാനിപ്പിക്കുന്നത്, "ഭാവിയില്‍ മുസ്ലിം സമൂഹത്തിന് അനുകൂലമായി എന്തെല്ലാം ആനുകൂല്യങ്ങള്‍ വഴിവിട്ട സഹായങ്ങളും നല്‍കണം എന്നതിനെക്കുറിച്ചാവും ഇനി പാര്‍ട്ടിയുടെ തിങ്ക്ടാങ്കുകള്‍ ഗവേഷിക്കുക" എന്ന് ഉത്കണ്ഠപ്പെട്ടുകൊണ്ടാണ്.

ഈ ലേഖനത്തോടൊപ്പം വായിക്കേണ്ടതാണ് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ന്റെ മുഖപത്രമായ മെക്ക ന്യൂസിന്റെ 2011 ജൂണ്‍ ലക്കത്തില്‍ വന്ന എന്‍ കെ അലിയുടെ താഴെ ചേര്‍ക്കുന്ന ലേഖനം.


"കേരളത്തിലെ ജനസംഖ്യയില്‍ 22 ശതമാനത്തിലധികമുള്ള ഏറ്റവും വലിയ രണ്ടാമത്തെ പിന്നാക്ക വിഭാഗമായ ഈഴവര്‍ക്കാണ് ഏറ്റവും കുറഞ്ഞ മന്ത്രി പ്രാതിനിധ്യവും"എന്നു് മെക്ക ലേഖനവും ചൂണ്ടിക്കാണിക്കുന്നുണ്ട്. "അനര്‍ഹമായ പ്രാതിനിധ്യമാണ് മുഴുവന്‍ ഹിന്ദുക്കളുടെയും പേരില്‍ 11 ശതമാനം മാത്രമുള്ള മുന്നാക്ക വിഭാഗത്തിനു നല്‍കിയിട്ടുള്ളത്. യഥാര്‍ഥത്തില്‍ ജനസംഖ്യാനുപാതികമായി 20 മന്ത്രിമാരില്‍ 2 പേര്‍ക്കുമാത്രമേ നായര്‍ സമുദായത്തിന് അര്‍ഹതയുള്ളൂ"വെന്നും അലി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
'മതേതരത്വവും സാമുദായിക സന്തുലനവും പ്രാദേശിക പരിഗണനയും പറയുന്ന കോണ്‍ഗ്രസില്‍ നടന്ന ജാതിക്കളിയിലൂടെ സവര്‍ണ- മുന്നാക്ക വിഭാഗങ്ങളായ നായര്‍ ക്രിസ്ത്യന്‍ മേധാവിത്വം അരക്കിട്ടുറപ്പിച്ചതോടെ ഏറ്റവും വലിയ പിന്നാക്ക വിഭാഗങ്ങളായ ഈഴവ- മുസ്ലിം സമൂഹങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. മറ്റു പിന്നാക്ക വിഭാഗങ്ങളായ ധീവര- നാടാര്‍ -വിശ്വകര്‍മ-വണിക വൈശ്യ തുടങ്ങി ഒട്ടനവധി ഹിന്ദു പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായും കൈയൊഴിഞ്ഞു'വെന്ന് മെക്ക ലേഖനവും ചൂണ്ടിക്കാണിക്കുന്നു.

4 comments:

  1. കഫേ ടീം22 June 2011 at 00:00

    കേരള നിയമ സഭയിലെ ജാതി-സമുദായസമ(? )വാക്യം
    യോഗനാദം ,മെക്ക ന്യൂസ് ലേഖനങ്ങള്‍

    ReplyDelete
  2. സുദേഷ് എം ആര്‍22 June 2011 at 00:28

    ഈഴവരും മുസ്ലിങ്ങളും പിന്നാക്ക വിഭാഗങ്ങളും സംവരണസമുദായ മുന്നണിയിലെ അംഗങ്ങളുമാണ്. എന്നാല്‍ 'എല്‍ . ഡി.എഫും യു.ഡി.എഫും ഒരു പോലെ മുസ്ലിം പ്രീണനം നടത്തുന്നു' എന്നാണ് ഈഴവര്‍ ആരോപിക്കുന്നത്. കേരളം പൊതുവില്‍ പങ്കിടുന്ന ഒരു ബോധം കൂടിയാണത്. അപ്പോള്‍ ഈഴവരും മുസ്ലിങ്ങളും തമ്മില്‍ എങ്ങനെയാണ് ഒരു ഐക്യം സാധ്യമാകുക? മുന്‍പു പല പ്രാവശ്യം ഐക്യശ്രമം നടത്തി പരാജയപ്പെട്ട നായന്മമാരുമായാണോ ഐക്യം ആഗ്രഹിക്കുന്നത്? ഏതായാലും ദലിതരുമായുള്ള ഐക്യത്തിന്റെ കാര്യം രണ്ടുകൂട്ടരും മിണ്ടാത്ത സ്ഥിതിക്ക് ദലിത് -പിന്നാക്ക ഐക്യം എന്നു പറഞ്ഞു പഴകിയ മുദ്രാവാക്യത്തിന് ഇനി പ്രസക്തിയില്ലെന്നു കരുതാം.
    വാസ്തവത്തില്‍ ഹിന്ദു പിന്നാക്ക സമുദായങ്ങളുടെ(ഒ.ബി.സിക്കാരുടെ) തിരിച്ചറിവില്ലായ്മ-അഥവാ ഐഡിയോളജി ഇല്ലായ്മ-യാണ് കേരളത്തിന്റെ(ഇന്‍ഡ്യയുടെ) ബഹുജന്‍ രാഷ്ട്രീയം നേരിടുന്ന മുഖ്യപ്രശ്നം.

    ReplyDelete
  3. It shows the political bargaining power and leverage of Savarna forces, especially the brute power of Nair dominance in polity, society and culture in Kerala. No other evidence is required to prove the hegemony of this dominant community that always allied with power and internal imperialists. The status quo and monopoly of the elites in Kerala are rendered visible by the statistics of community representation in the legislative assembly that is a vital indicator of the hijacking of democratic representation by the historically monopoly groups. Down with monopolies... to hell with fascism....

    ReplyDelete
  4. Slavery of Ezhava Leadership is very glaring.They are dancing to the tune of Savarna Fascism.Leadership will probably get sops from them..They sabotage Asavarna Unity.Savarna fascism will dance with joy when Ezhavas talk about Muslim Preenanam.Actually savarna Preenanam is the rule and practice for so many centuries

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.