Saturday, 10 September 2011

പൌരന്മാരായി വളരാത്ത പ്രജകള്‍ കൊച്ചിയിലും

തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂഴ്ത്തിവച്ചിട്ടുള്ള സമ്പത്ത് 'രാജ'കുടുംബാംഗങ്ങള്‍ തന്നെ കവരുന്നു എന്ന ആരോപണം ഉയരുകയും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ തന്നെ അതേറ്റു പിടിക്കുകയും ചെയ്തതോടെ പ്രതിക്കൂട്ടിലായ കവടിയാര്‍ കൊട്ടാരത്തിലെ ഇപ്പോഴത്തെ കാരണവരെ ഇതാ കൊച്ചിയിലേക്കും 'പൌരന്മാരായി വളരാത്ത പ്രജ'കള്‍ എഴുന്നള്ളിച്ചുകൊണ്ടുവരുന്നു.  മാതൃഭൂമി പത്രത്തിന്റെ നഗരം സപ്ലിമെന്റില്‍ ഇന്നലെ(2011 സെപ്റ്റംബര്‍ 9 വെള്ളി) വന്ന ഫുള്‍പേജ് പരസ്യം ആണ് ഇക്കാര്യം നമ്മളെ അറിയിക്കുന്നത്. പരസ്യത്തിന്റെ പ്രസക്തഭാഗം ഇതാ:


രാജവാഴ്ച്ച അവസാനിച്ചു ജനാധിപത്യം വന്നിട്ട് അരനൂറ്റാണ്ടിലേറെയായിട്ടും തിരോന്തരത്തെ പ്രജകള്‍ക്ക് കവടിയാര്‍ കൊട്ടാരത്തിലെ കാരണവന്മാര്‍  ഇപ്പോഴും മഹാരാജന്മാരും പൊന്നുതമ്പുരാക്കന്മാരുമാണ്.  ഇപ്പോഴത്തെ ഈ നിലവറ തുറക്കല്‍ സംഭവങ്ങളോടെ അക്കാര്യം ഒന്നുകൂടി സ്പഷ്ടമായി. ഇപ്പോളിതാ കൊച്ചിയിലെ ശൂദ്രന്മാര്‍ക്കും അവര്‍ ഹിസ് ഹൈനസും മഹാരാജാവും ആയി മാറിയിരിക്കുന്നു. .പരസ്യത്തിലെ ഈ ഫോട്ടോ കൂടി നോക്കൂ:

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ അടിച്ചുമാറ്റിയതിനെ സംബന്ധിച്ച്  സെപ്റ്റംബര്‍ 7 ലെ കേരളകൌമുദി പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടു കൂടി ഇതൊന്നിച്ചു വായിക്കുന്നത് പൌരന്മാര്‍ക്കു (പ്രജകള്‍ക്കല്ല) തിരിച്ചറിവുണ്ടാക്കും.( വിഎസ്സിന്റെ പ്രസംഗത്തിലെ ഒരു ഭാഗം റിപ്പോര്ട്ടു ചെയ്യാതെ പദ്മനാഭദാസ്യം കാണിച്ച കേരളകൌമുദിക്ക് ഇപ്പോള്‍ ഒരു മാറ്റം വന്നോ എന്നു സംശയമുണ്ട്.)

3 comments:

  1. കഫേ ടീം11 September 2011 at 01:09

    രാജവാഴ്ച്ച അവസാനിച്ചു ജനാധിപത്യം വന്നിട്ട് അരനൂറ്റാണ്ടിലേറെയായിട്ടും തിരോന്തരത്തെ പ്രജകള്‍ക്ക് കവടിയാര്‍ കൊട്ടാരത്തിലെ കാരണവന്മാര്‍ ഇപ്പോഴും മഹാരാജന്മാരും പൊന്നുതമ്പുരാക്കന്മാരുമാണ്. ഇപ്പോഴത്തെ ഈ നിലവറ തുറക്കല്‍ സംഭവങ്ങളോടെ അക്കാര്യം ഒന്നുകൂടി സ്പഷ്ടമായി. ഇപ്പോളിതാ കൊച്ചിയിലെ ശൂദ്രന്മാര്‍ക്കും അവര്‍ ഹിസ് ഹൈനസും മഹാരാജാവും ആയി മാറിയിരിക്കുന്നു

    ReplyDelete
  2. Dear Caffeteam,

    Leave the poor boys, let them carryon with what they want. As you have already explained enough with opinion / editorial columns of Madhyamam & Thejas that Hinduism itself is an archaic backward looking and anti people philosephy, why to spend space and time on people who still pay allegiance to that

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.