Showing posts with label എയ്ഡഡ്. Show all posts
Showing posts with label എയ്ഡഡ്. Show all posts

Wednesday, 27 April 2011

സാമൂഹികാനീതികളുടെ എയ്ഡഡ് ഫാക്റ്ററികള്‍

എയ്ഡഡ് വിദ്യാഭ്യാസ മേഖലയും ദലിതരും

 ഒരു വസ്തുതാ പഠനം


(എയ്ഡഡ് മേഖലാ പ്രക്ഷോഭ സമിതി തയ്യാറാക്കിയ പഠനം- എഡിറ്റു ചെയ്തത്)

ദലിത് -ആദിവാസി വിഭാഗങ്ങളെ മൊത്തമായും ഉന്നത വിദ്യാഭ്യാസം നേടി തൊഴില്‍ രഹിതരായ പ്രസ്തുത വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ സവിശേഷമായും ബാധിക്കുന്ന ചില നിര്‍ണായക പ്രശ്‌നങ്ങള്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യാതെ പോകുന്നുണ്ട്. ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, അവസര സമത്വത്തിനുള്ള അവകാശം(The State shall not deny to any person equality before the law or the equal protection of the laws within the territory of India) എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ വിഭവാധികാരങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ട ദലിത് -ആദിവാസി വിഭാഗങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 15(4), 16(4) , 45, 46, 330, 332, 338, 341, 342, 335 തുടങ്ങിയവയിലൂടെ സവിശേഷമായ ചില അവകാശങ്ങളും ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ , ജുഡീഷ്യറി , മാധ്യമങ്ങള്‍ തുടങ്ങി സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന സവര്‍ണ , മധ്യമജാതി വിഭാഗങ്ങളുടെ സംരക്ഷണാര്‍ഥം ആദിവാസി - ദലിത് വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ നിത്യശാപമായി തുടരുകയാണ്.