
യൂറോപ്പിന്റെ ചരിത്രത്തെ പുറകോട്ടടിച്ചാല്‍ ബി.സി.2100-1100നും മധ്യേ പുഷ്ക്കലിച്ചുനിന്ന ഗ്രീക്കുസംസ്ക്കാരത്തിലെത്തും. ഗ്രീക്ക് സംസ്കാരത്തില്‍ നിന്നു തുടങ്ങി ഇന്നത്തെ പാശ്ചാത്യ സംസ്കാരത്തിലെത്തുന്ന ഒരു പ്രാദേശിക ചരിത്ര മാതൃകയെ ആഗോള ചരിത്രമായി പെരുപ്പിച്ചു കാട്ടുന്ന
യൂറോസെന്‍ട്രിക് വീക്ഷണമാണ് ഇന്നത്തെ നടപ്പു ചരിത്രം. എന്നാല്‍ ഗ്രീസില്‍ സംസ്കാരം വളര്‍ന്നതെങ്ങനെ? അത് അവിടെ തന്നെ ജനിക്കുകയും പിച്ചവെച്ചു വളരുകയുമായിരുന്നോ? ആണെന്നു തന്നെയാണ് ഇക്കാലമത്രയും മുഖ്യധാരാ ചരിത്രകാരന്മാര്‍ ആണയിട്ടത്. എന്നാല്‍ അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റി കോര്‍ണലിലെ പ്രൊഫസറായ മാര്‍ട്ടിന്‍ ബെര്‍ണല്‍(
Martin Gardiner Bernal (born March 1937) യൂറോസെന്‍ട്രിക് ചരിത്രവീക്ഷണത്തെക്കുറിച്ച് മൌലികമായ സംശയങ്ങളുയര്‍ത്തുന്നു. ഗ്രീക്ക് നാഗരികതയുടെ വേരുകള്‍ ആഫ്രിക്കയിലാണുള്ളതെന്ന് '
ബ്ലാക്ക് അഥീന'യെന്ന (മൂന്ന് വോള്യങ്ങള്‍) കൃതിയിലൂടെ സവിസ്തരം ബെര്‍ണല്‍ സമര്‍ത്ഥിക്കുന്നു.

ഏതന്‍സുകാര്‍ക്ക് സംസ്ക്കാരത്തിന്റെ ആദിരൂപങ്ങളും ആവിഷ്ക്കാര സങ്കേതങ്ങളും എവിടുന്നു കിട്ടി? ഈജിപ്തുകാരില്‍ നിന്നും ഫിനീഷ്യരില്‍ (ഇന്നത്തെ ലബനാന്‍) നിന്നും ലഭിച്ച സാംസ്കാരിക വിഭവങ്ങളാണ് ഗ്രീസിലെ പട്ടങ്ങളുടെ മേന്മയേററിയതെന്ന് അദ്ദേഹം കണ്ടെത്തുന്നു. ബി.സി. 1500നടുത്ത് ഈജിപ്തുകാരും ഫിനിഷ്യക്കാരും ഗ്രീക്കുകാരെ സംസ്കാരത്തിന്റെ ആദ്യപാഠങ്ങള്‍ ശീലിപ്പിച്ചതിന് പ്രാചീനലിഖിതങ്ങള്‍ നല്‍കുന്ന തെളിവുകള്‍ 'ബ്ലാക്ക് അഥീന'യുടെ രണ്ടാം ഭാഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഈജിപ്തുകാരന്‍ ഏഥന്‍സ് സ്ഥാപിച്ചതായി രേഖയുണ്ട്. ഗ്രീക്കുകാരുടെ ദൈവങ്ങള്‍ ഈജിപ്തില്‍ നിന്നുവന്നതാണെന്ന്
ഹെറോഡോട്ടസ് വ്യക്തമാക്കുന്നു. ബി.സി. 484ല്‍ (ഏകദേശം) ഹാലികാര്‍നസസ് എന്ന ഗ്രീക്ക് നഗരത്തില്‍ ജനിച്ച ചരിത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ഹെറോഡോട്ടസ് തന്നെ ഇക്കാര്യം കുറിക്കുമ്പോള്‍ അത് നിരവധി സാധ്യതകള്‍ക്കു വഴിതുറക്കുകയാണ്. ഗ്രീക്കുകാരുടെ
ലൈകൌര്‍ഗോസിനെപ്പോലുള്ള വലിയ നിയമജ്ഞര്‍ ഈജിപ്തില്‍ നിന്നാണ് ഉപരിവിദ്യ കരസ്ഥമാക്കിയതെന്ന് ഗ്രീക്ക് സാഹിത്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി പ്രൊഫ: ബെര്‍ണല്‍ ചൂണ്ടിക്കാട്ടുന്നു. നാണയങ്ങള്‍, ആഭരണങ്ങള്‍, ശില്‍പങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി പല ഈജിപ്ത്യന്‍ നിര്‍മ്മിതികളും ഗ്രീക്ക് പ്രദേശങ്ങളില്‍ കാണപ്പെട്ടു. ബി.സി. രണ്ടായിരാമാണ്ടില്‍ ക്രീറ്റില്‍ പ്രത്യക്ഷപ്പെട്ട കൊട്ടാരങ്ങള്‍ക്കു സദൃശമായവ ഈജിപ്തില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഗ്രീക്ക് പ്രദേശങ്ങളില്‍ അതിനു മുന്‍മാതൃകകളില്ല. അക്കാലം വരെ ഗ്രാമീണ സ്വഭാവമുണ്ടായിരുന്ന ഗ്രീക്കുദേശത്ത് പിന്നീട് നാഗരികത തഴച്ചുവളരുന്നതായി കാണുന്നു. ഈജിപ്ത്ഷ്യന്‍ സ്വാധീനമില്ലാതെ ഇതസാധ്യമാണെന്ന് പ്രൊഫ: ബെര്‍ണല്‍ അനുമാനിക്കുന്നു. ബി.സി. 2750നടുത്ത് ഗ്രീക്കു പട്ടണമായ തീബ്സില്‍ പിരമിഡു മാതൃകയിലുള്ള നിര്‍മ്മിതികളും നൈല്‍ തീരത്തേതുപോലുള്ള ധാന്യപ്പുരകളും പ്രത്യക്ഷപ്പെടുന്നു. ബി.സി. 1628ല്‍ പൊട്ടിയ അഗ്നിപര്‍വ്വത ലാവയില്‍ ഉറഞ്ഞു ശേഷിച്ച ഒരു മതില്‍ ഈജിപ്ത്ഷ്യന്‍ സ്വാധീനം പ്രതിഫലിപ്പിക്കുന്നു. നൈല്‍ നദീയും ചില ആഫ്രിക്കന്‍ ചെടികളും ഈജിപ്ഷ്യന്‍ ചിത്രരചനാ രീതിയില്‍ അതില്‍ ആലേഖ്യം ചെയ്തിരുന്നു. സത്യസന്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ യൂറോസെന്‍ട്രിക് ധാരണകളെ തിരുത്തുന്നതാണെങ്കില്‍ മുഖ്യധാരാ ചരിത്രകാരന്മാര്‍ അവഗണിക്കാറാണു പതിവ്.
ഡോ. ആന്റ ഡിയോപ് മുതല്‍
ഡോ. വാന്‍ സെര്‍ട്ടിമ വരെയുള്ള യൂറോസെന്‍ട്രിസ്റ്റ് ചരിത്രവിമര്‍ശകരെ കണ്ടില്ലെന്നു നടിച്ചു മുങ്ങുന്ന നയമാണ് മുഖ്യധാരാ ചരിത്രകാരന്മാര്‍ സ്വീകരിച്ചത്. എന്നാല്‍ പ്രൊഫ. മാര്‍ട്ടിന്‍ ബെര്‍ണലിന്റെ 'ബ്ലാക്ക് അഥീന'യെ അവഗണിച്ച് ഒതുക്കാന്‍ പറ്റുന്നതായിരുന്നില്ല. ഇവ യൂറോസെന്‍ട്രിസ്റ്റ് മനസ്സുകളില്‍ അലകള്‍ സൃഷ്ടിച്ചു. ഗ്രീക്ക്, ഹീബ്രു, കോപ്റ്റിക്, ചൈനീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ജപ്പാനീസ്, വിയറ്റ്നാമീസ് ഭാഷകള്‍ നന്നായറിയും ബെര്‍ണലിന്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഈജിപ്ത്യന്‍ ഭാഷാ വ്യാകരണ വിദഗ്ധനായിരുന്നു. അന്യാദൃശമായ ഭാഷാപാടവത്തോടെ പകുതിയോളം ഗ്രീക്കുപദങ്ങളും, ഈജിപ്ത്യന്‍ അഥവാ സെമിറ്റിക് ഭാഷകളില്‍ നിന്നുണ്ടായെന്ന് ഒരു കോര്‍ണല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ സമര്‍ത്ഥിച്ചാല്‍ ഒന്നും രണ്ടും ഭാഷകളില്‍ മാത്രം കുറ്റിയടിച്ചു കറങ്ങുന്ന യൂറോസെന്‍ട്രിസ്റ്റുകളായ മുഖ്യധാരാ ചരിത്രകാരന്മാര്‍ എന്തുചെയ്യും? പുരാവസ്തുശാസ്ത്രം തുടങ്ങി ഭാഷാശാസ്ത്രം വരെയുള്ള ചരിത്ര വിജ്ഞാനീയവുമായി ബന്ധപ്പെട്ട പല വിജ്ഞാന ശാഖകളെയും സസൂക്ഷ്മം സ്വാംശീകരിക്കുന്ന ബര്‍ണല്‍ ഒരു വാദം മുന്നോട്ടുവെക്കുമ്പോള്‍ ചിരിച്ചു തള്ളാവുന്നതല്ലെന്ന് അവര്‍ക്കു ബോധ്യമായി. ഇന്നു പ്രചാരത്തിലുള്ള മനുഷ്യചരിത്രം യൂറോപ്യന്മാര്‍ അവരുടെ താല്‍പര്യങ്ങള്‍ നിലനിറുത്താന്‍ എഴുതിയതാണ്. അവരുടെ എല്ലാ വിജ്ഞാന ശാഖകളും യൂറോസെന്‍ട്രിക്കാണ് എന്നു പൊതുവായി പറയാം. നരവംശശാസ്ത്രം, ചരിത്രം, സാമൂഹിക പാഠം, ദര്‍ശനം, ധനശാസ്ത്രം തുടങ്ങിയ ശാഖകളെ ഇതു വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യന്‍ എങ്ങനെയുണ്ടായി, എവിടെയുണ്ടായി, സംസ്കാരങ്ങള്‍ ആവിര്‍ഭവിച്ചതെവിടെ, അവക്കിടയിലെ പരസ്പര വിനിമയങ്ങള്‍ എങ്ങനെ തുടങ്ങിയ അനേകം ചോദ്യങ്ങള്‍ക്ക് യൂറോസെന്‍ട്രിക് മാതൃകയെ ആധാരമാക്കിയുള്ള വിശദീകരണങ്ങളാണുള്ളത്. ഇവ പൂര്‍ണമായും തെറ്റാണെന്നു വിധിയെഴുതുന്നതു ശരിയല്ല. എന്നാല്‍ ഇവ തികഞ്ഞ വസ്തുതകളാണെന്ന ധാരണ അതിനേക്കാള്‍ ശരികേടാണ്. യൂറോപ്യന്‍ ഗവേഷകരുടെ പരമ്പരാഗത വീക്ഷണങ്ങളിലെ നെല്ലും പതിരും തിരയുന്നതിന് അതിനാല്‍ ഏറെ പ്രസക്തിയുണ്ട്. അതിനു തുടക്കം കുറിക്കപ്പെട്ടതിന്റേയും അലകള്‍ ഉയരുന്നതിന്റേയും ലക്ഷണമാണ് ബെര്‍ണലിന്റെ കൃതി. ന്യൂസ് വീക്ക് വാരികയുടെ പഴയൊരു ലക്കത്തിന്റെ (1991 Sept. 23) 'ആഫ്രിക്കന്‍ സ്വപ്നങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. ആഫ്രിക്കക്കാര്‍ അവരുടേതായ ചരിത്ര രീതിയും വീക്ഷണവും പുനരാവിഷ്ക്കരിക്കാന്‍ ഒരുങ്ങുന്നതിനെപ്പറ്റിയാണു പ്രതിപാദനം. ടെക്സ്റ്റ്ബുക്ക് ചരിത്രം മാത്രം പഠിച്ചു ശീലിച്ചുവന്നവര്‍ക്ക് ഇതൊരു വിസ്മയവാര്‍ത്തയാവും. ഇപ്പോള്‍ത്തന്നെ ആഫ്രിക്കയുടെ ചരിത്രം ലഭ്യമാണെന്നിരിക്കെ ഇനി പൂതിയൊരു ചിരത്രമെന്തിന്? സംശയം ന്യായമാണ്. എന്നാല്‍ പഠിച്ചു പാസ്സായ ചരിത്രത്തിനപ്പുറമാണ് യാഥാര്‍ത്ഥ ചരിത്രമെന്ന കാര്യം കൂടി നാം മനസ്സിലാക്കണം. അതിനുള്ള ശ്രമം കൂടിയാണ് ബെര്‍ണലിന്റേത്. മുന്‍പേ ശ്രമിച്ചവരും ഒട്ടേറെയുണ്ട്. എന്നാല്‍ പ്രൊഫ: ബെര്‍ണലിന്റെ 'ബ്ലാക്ക് അഥീന' (Black Athena) എന്ന കൃതി പരമ്പരാഗത ചരിത്രകാരന്മാരെ അസ്വസ്ഥരാക്കി. യൂറോകേന്ദ്രീകൃതമായ ചരിത്ര വീക്ഷണത്തിന്റെ ചില മൌലിക ധാരണകളെ ബെര്‍ണല്‍ ചോദ്യം ചെയ്തതാണു കാരണം. സംശയരഹിതമായി ഏവരും വിഴുങ്ങിപ്പോന്ന ചരിത്ര പാഠപുസ്തകങ്ങള്‍ യഥാര്‍ത്ഥ ചരിത്രമല്ലെന്നും അവ യൂറോപ്യന്‍ വംശീയവാദികളുടെ ചരിത്ര വ്യാഖ്യാനമാണെന്നും പ്രൊഫ: ബെര്‍ണല്‍ സമര്‍ത്ഥിച്ചു. യൂറോപ്യന്‍ പണ്ഡിതരുടെ സിദ്ധാന്തങ്ങള്‍ വലിയൊരു പരിധിവരെ അവരുടെ നാഗരികതയെ പവിത്രീകരിക്കുന്നതും ആഫ്രിക്കന്‍ ജനതയെ അപമാനിക്കുന്നതുമാണ്. ലോക ചരിത്രത്തിന്റെ മൂര്‍ധന്യതയില്‍ പടിഞ്ഞാറിനെ പ്രതിഷ്ഠിച്ച് അതിന്റെ കണ്ണിലൂടെ ലോകത്തെ വിശദീകരിക്കുന്ന ഈ സമീപനത്തെയാണല്ലോ യൂറോസെന്‍ട്രിസം എന്നു പറയുന്നത്. ചരിത്രത്തില്‍ പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമായിപ്പോലും ആഫ്രിക്കന്‍ നാഗരികത യൂറോസെന്‍ട്രിസത്തിനു വിഷയമാവുന്നില്ല. ചിരകാലമായി അക്കാദമിക ചരിത്രകാരന്മാര്‍ ഈ സമീപനമാണു തുടരുന്നത്. എന്നാല്‍ അവര്‍ ഒരിക്കലും അതു തുറന്നു സമ്മതിക്കില്ല. തങ്ങളുടെ രീതിശാസ്ത്രം ശാസ്ത്രീയവും സ്വതന്ത്രവും വസ്തുനിഷ്ഠവും സാര്‍വ്വലൌകികവുമാണെന്നാണ് അവരുടെ അവകാശവാദം! ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലെ ആഫോ-അമേരിക്കന്‍ പഠനവകുപ്പ് അധ്യക്ഷനായ മോള്‍ഫി അസന്റേ(
Molefi Kete Asante, Ph.D)പറയുന്നു: "യൂറോപ്യന്മാരുടെ ധൈഷണിക പദങ്ങളിലാണ് അഞ്ഞുറു വര്‍ഷങ്ങളായി ആഫ്രിക്കന്‍ ജനത ജീവിച്ചത്. അവസാനമിതാ ആഫ്രിക്കന്‍ കാഴ്ചപ്പാട് ഡിന്നറിനെത്തിയിരിക്കുന്നു" നാഗരിക പ്രവാഹത്തില്‍ ആഫ്രിക്കന്‍ ജനതക്കുള്ള പങ്ക് ബോധപൂര്‍വ്വം ലഘൂകരിക്കുകയും വെള്ളക്കാരുടെ വര്‍ണ പരാക്രമങ്ങള്‍ക്കു ന്യായീകരണങ്ങള്‍ നിര്‍മ്മിക്കുകയുമാണ് പല യൂറോപ്യന്‍ അക്കാദമീഷ്യന്മാരും ചെയ്തത്. എന്നാല്‍ ചരിത്രത്തിന്റെ പുറംപോക്കുകളിലേക്ക് ഒതുക്കപ്പെട്ട ആഫ്രിക്കന്‍ ജനത ഇപ്പോള്‍ പ്രഖ്യാപിക്കുന്നു: മാനവസംസ്കൃതിക്ക് അസാമാന്യ സംഭാവനകള്‍ നല്‍കാന്‍ ആഫ്രിക്കന്‍ നാഗരികതക്കു സാധിച്ചിട്ടുണ്ട്. എന്നുതന്നെയല്ല യൂറോപ്യന്മാര്‍ , നാഗരികമായി തങ്ങളോടു കടപ്പെട്ടിരിക്കുന്നു എന്നും അവര്‍ അവകാശപ്പെടുന്നു.
..... ഗ്രീസില്‍ സംസ്കാരം വളര്‍ന്നതെങ്ങനെ? അത് അവിടെ തന്നെ ജനിക്കുകയും പിച്ചവെച്ചു വളരുകയുമായിരുന്നോ? ആണെന്നു തന്നെയാണ് ഇക്കാലമത്രയും മുഖ്യധാരാ ചരിത്രകാരന്മാര്‍ ആണയിട്ടത്. എന്നാല്‍ അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റി കോര്‍ണലിലെ പ്രൊഫസറായ മാര്‍ട്ടിന്‍ ബെര്‍ണല്‍(Martin Gardiner Bernal (born March 1937) യൂറോസെന്‍ട്രിക് ചരിത്രവീക്ഷണത്തെക്കുറിച്ച് മൌലികമായ സംശയങ്ങളുയര്‍ത്തുന്നു. ഗ്രീക്ക് നാഗരികതയുടെ വേരുകള്‍ ആഫ്രിക്കയിലാണുള്ളതെന്ന് ‘ബ്ലാക്ക് അഥീന’യെന്ന (മൂന്ന് വോള്യങ്ങള്‍) കൃതിയിലൂടെ സവിസ്തരം ബെര്‍ണല്‍ സമര്‍ത്ഥിക്കുന്നു.
ReplyDeleteHistory is the history of the rulers.Rulers used to CREATE their own history in order to glorify their deeds.As the males were the rulers our history became HIS story
ReplyDelete