കേരളത്തിലെ മലയോര ഗ്രാമത്തിലെ കര്‍ഷ കുടുംബം. അവിടെ ഗ്രാമ വിശുദ്ധിയുടെ നന്മ നിറഞ്ഞ വീട്ടില്‍ വേലായുധനും ഭാര്യ ശാലിനിയും ഏക മകന് ഉണ്ണിയും. ഒരു അപ്രതീക്ഷിത നിമിഷത്തില്‍ വേലായുധന് പാമ്പു കടിയേറ്റു മരിക്കുന്നു. എന്നും അച്ഛന്റെ നിഴലായിരുന്ന ഉണ്ണിക്ക് ജീവിതം അവസാനിച്ച പോലയായി. എന്നാല്‍ അതിനപ്പുറത്ത് അവനെ കൂടുതല്‍ കരയിപ്പിച്ചത് അച്ഛന്റെ ഒരു ഫോട്ടോ പോലും കൈശമില്ലെന്ന ദുരന്തമായിരുന്നു. പിന്നെ ആ ഫോട്ടോ തേടിയുളള ഉണ്ണിയുടെ അന്വേഷണത്തിന്റെ നൊമ്പരത്തിലൂടെയാണു കഥ മുന്നോട്ടു പോകുന്നത്. ചരിത്രത്തില്‍ ഒരു രേഖ പോലും വരയാതെ പോയ ആത്മാവുകള്‍ക്കുളള സമര്‍പ്പണമാണ് ഛായ എന്നു സുഭാഷ് പറയുന്നു.
സിനിമയടക്കം നിരവധി ലഘു പരസ്യചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ടെങ്കിലും സെക്കന്‍ഡുകള്‍ മാത്രമുളള കുഞ്ഞന്‍ സിനിമകളിലൂടെയാണ് സുഭാഷ് ശ്രദ്ധേയനായത്. സുഭാഷ് ഛായഗ്രഹണം നിര്‍വഹിച്ച മൂന്നു ഹ്വസ്വചിത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ കാനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
(മനോരമ,മാതൃഭൂമി ദിനപത്രങ്ങളില്‍ ഛായയെപ്പറ്റി വന്ന നിരൂപണങ്ങളോട് ഈ കുറിപ്പിനു കടപ്പാടുണ്ട്)
പ്രവേശനം സൌജന്യമാണ്.
64 -ാമത് കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ,എറണാകുളം ജില്ലയിലെ വൈപ്പിന്‍ വളപ്പ് സ്വദേശി വി.കെ. സുഭാഷ് സംവിധാനം ചെയ്ത ഛായ എന്ന ഹ്രസ്വ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനം ജൂലായ് 29 വെള്ളിയാഴ്ച്ച രാവിലെ 9.15ന് എറണാകുളം സംഗീതാ തീയറ്ററില്‍ നടക്കും
ReplyDelete8.45 am/ sangeetha theatre. Ekm .''CHHAYA '' ABOUT TO BEGIN ...BRAVO ! SUBHASH
ReplyDelete