64-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള ചലച്ചിത്രം ഛായ എറണാകുളം സംഗീത തീയറ്ററില്‍ നിറഞ്ഞ സദസ്സിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. എറണാകുളത്തെ സിനിമാസ്വാദകരുടെ സംഘടനയായ സ്ക്രീന്‍ എറണാകുളമാണു പ്രദര്‍ശനത്തിന്റെ സംഘാടകര്‍. പ്രദര്‍ശനം 29/7/2011 വെള്ളിയാഴ്ച്ച രാവിലെ 9.30ന് സംഗീതയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
No comments:
Post a Comment
Comments are moderated and will be allowed if they are about the topic and not abusive.