Tuesday, 16 August 2011

'പുരോഗമന' പത്രത്തിന്റെ പദ്മനാഭ ദാസ്യം

ഇന്നലെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 49-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് വി എസ് അച്ചതാനന്ദന്‍ നടത്തിയ പ്രസംഗം മിക്കവാറും എല്ലാ പ്രധാന പത്രങ്ങളും ഇന്നു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അനന്തകോടി നിധിശേഖരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അന്ധവിശ്വാസ പ്രചാരണത്തിനു കൂട്ടുനില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മര്‍മപ്രധാനമായ ആ ഭാഗം വിദഗ്ധമായി ഒഴിവാക്കിയാണ് ശ്രീനാരായണ ഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയും സി വി കുഞ്ഞുരാമന്റെയും പാരമ്പര്യം അവകാശപ്പെടുന്ന  മലയാളത്തിലെ ഒരു പുരോഗമന' പത്രം ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
നോക്കുക:
ആദ്യം മനോരമ കാണുക:



ഇനി മാതൃഭൂമി നോക്കൂ.



മാധ്യമം



ദേശാഭിമാനി:




ഇനി, ശ്രീനാരായണ ഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയും സി വി കുഞ്ഞുരാമന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കേരളകൌമുദി പത്രം ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതു കാണുക:

 പത്രപ്രവര്‍ത്തകര്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരകരാകേണ്ടതുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് അച്ചുതാനന്ദന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ടു ചെയ്തിട്ടും ആ അന്ധവിശ്വാസം എന്താണെന്ന കാര്യം ഭംഗിയായി മറച്ചുവച്ചു.
ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരെന്നു കുറ്റപ്പെടുത്തപ്പെടാറുള്ള മാതൃഭൂമി പോലും നല്ല പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തപ്പോളാണ് കൌമുദി ഈ പദ്മനാഭദാസ്യം കാണിച്ചതെന്നോര്‍ക്കണം.
അപ്പോള്‍ ആരാണ് അന്ധവിശ്വാസത്തിനു കൂട്ടുനില്‍ക്കുന്നവര്‍ ?

12 comments:

  1. അപ്പൊ ഇതോ?



    കോടതികളെ ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്നു: വി എസ്
    സ്വന്തം ലേഖിക
    Posted on: 14-Aug-2011 10:50 PM
    തൃശൂര്‍ : കോടതികളെയും ഭയപ്പെടുത്താന്‍ ജ്യോത്സ്യന്മാരെ ഉപയോഗിക്കുന്ന നാടായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിശ്വാസത്തെ അധീശശക്തികള്‍ക്ക് എങ്ങിനെ വിനിയോഗിക്കാനാവുമെന്നതിന്റെ തെളിവാണ് ദൈവജ്ഞന്മാര്‍ എന്ന് വിശ്വസിക്കുന്ന ചിലരെ ഉപയോഗിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നാടകം. സുപ്രീംകോടതി വിധി തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യത്തിനെതിരാണെന്ന് കണ്ടാല്‍ പ്രശ്നംവയ്ക്കുകയും നിലവറ തുറക്കുന്നവന്റെ വംശം മുടിഞ്ഞുപോകുമെന്ന് പറയുന്നതും ഗൂഢാലോചനയാണ്. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചാരണവും നാടുവാഴിത്ത സംസ്കാരപ്രീണനവും നടക്കുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിന് ചേര്‍ന്നതല്ല. പത്രപ്രവര്‍ത്തകര്‍ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പ്രചാരകരാകുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. സ്പെക്ട്രം കുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും ചെയ്തില്ല. ഇതു മൂടിവയ്ക്കാനാണ് ശ്രമിച്ചത്. അഴിമതിക്കെതിരായ ശക്തമായ നിലപാടെടുക്കുന്നത് ജുഡീഷ്യറിയാണെന്നത് ആശ്വാസകരമാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഏറെക്കുറെ അസ്തമിച്ചെന്ന് വിമര്‍ശനമുണ്ട്. മാധ്യമ ഉടമയുടെ താല്‍പ്പര്യവും വീക്ഷണവുമാണ് വാര്‍ത്തകളെ നിയന്ത്രിക്കുന്നത്. തങ്ങളുടെ താല്‍പ്പര്യത്തിനെതിരാണെങ്കില്‍ സത്യം മറയ്ക്കാനോ മൂടിവയ്ക്കാനോ ശ്രമിക്കും. സ്വന്തം പ്രവര്‍ത്തനത്തിലെ സ്വാതന്ത്ര്യബോധം ഉയര്‍ത്തിപ്പിടിക്കാനും നിലനിര്‍ത്താനും കഴിയുമോ എന്നതാണ് മാധ്യമപ്രവര്‍ത്തകന്‍ നേരിടുന്ന വെല്ലുവിളി. വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ എട്ടുമാസമായിട്ടും നടപ്പാക്കാതെ മാനേജ്മെന്റുകളുടെ ഭീഷണിക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. കേന്ദ്ര നയം മൂലം വേജ്ബോര്‍ഡ് എന്ന അഭ്യാസം ദേശീയ നാണക്കേടായി മാറിയെന്നും വി എസ് പറഞ്ഞു. യുവതിയെ കുത്തിക്കൊലപ്പെടുത്തി
    http://deshabhimani.co.in/newscontent.php?id=48909

    ReplyDelete
  2. http://www.facebook.com/photo.php?fbid=256847331001577&set=a.147465681939743.24888.100000289376141&type=1&theater

    ReplyDelete
  3. കൊച്ചി പത്രത്തിലും ഉണ്ട്

    ReplyDelete
  4. http://www.facebook.com/photo.php?fbid=257199404299703&set=a.147465681939743.24888.100000289376141&type=1&theater

    ReplyDelete
  5. അല്ലയോ കേരളാ കഫേ,
    ജോത്സ്യം, ആചാരാനുഷ്ഠാന വിക്രിയാദികള്‍ , ജാതി, സവര്‍ണ-അധീശശക്തി ആദിയായവയൊക്ക അന്ധവിശ്വാസങ്ങളാണെന്നു് അച്ചുതാനന്ദനു് എങ്ങനെ വെളിപാടുണ്ടായി ? മാര്‍ക്സിസ്റ്റ് വിശകലനത്തിലൂടെ കൂലംകഷമായി ചിന്തിച്ചിട്ട് നാളിതുവരെ പാര്‍ട്ടിയ്ക്ക് അങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലല്ലോ ? അപ്പോഴാണോ ഈ 'വിവരദോഷി' ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത് !!

    ഇനി സഖാവ് മനോജിനോട് ഒരു ചോദ്യം.

    പപ്പനാഭന്റെ സ്വത്ത് വിവരം വെളിപ്പെട്ടതിനു ശേഷം ഇത് രാജകുടുംബത്തിന്റേതു മാത്രമാണെന്നും സ്വത്താണ് പൊതുജനത്തിനര്‍ഹതയില്ലെന്നും അതല്ല ഹിന്ദുക്കള്‍ക്ക് മാത്രമവകാശപ്പെട്ടതാണെന്നുമൊക്കെ കൊണ്ടു പിടിച്ചു ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. അതു പോലെ നിലവറ തുറക്കണമെന്നും തുറക്കരുതെന്നും ഇപ്പോള്‍ തുറന്നാല്‍ തുറക്കുന്നവന്‍ മുടിഞ്ഞുപോകുമെന്നും ദൈവജ്ഞന്മാരും വെളിപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ വീണ്ടും ഒരു സംശയം എന്തേ നമ്മുടെ പാര്‍ട്ടി ഈ സംഭവപരമ്പരകള്‍ അരങ്ങേറി നാളിതുവരെയായിട്ടും ഇക്കാര്യങ്ങളിലെല്ലാം കമാന്നു് ഒരക്ഷരം പോലും പറയാത്തത് ? നമ്മുടെ പാര്‍ട്ടിയ്ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലാഞ്ഞിട്ടാണോ ? നാട്ടിലെ ഗതികെട്ടവരായ യുക്തിവാദികള്‍ പോലും ജാഥയും ധര്‍ണയും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൂവലും തെറിവിളിയും പുരയ്ക്കു കല്ലേറുകളും ഏറ്റുവാങ്ങി നീങ്ങുമ്പോള്‍ സിപിഎമ്മിനോ ഡിഫിക്കാരോ എസ് എഫ് ഐക്കാരോ അനങ്ങിയതായി അറിഞ്ഞിട്ടില്ല. നാട്ടിലെ ഏതു ചലനത്തെയും വിശകലനം ചെയ്തു ഇടപെടാറുള്ള പാര്‍ട്ടിയ്ക്കും അതിന്റെ ബഹുജനസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവുമില്ലെന്നാണോ മനസ്സിലാക്കേണ്ടത് ? അങ്ങിനെ എന്തെങ്കിലുംെ അഭിപ്രായമുണ്ടെങ്കില്‍ താങ്കളതു ദയവായി വെളിപ്പെടുത്തുമോ ? കൂടാതെ പാര്‍ട്ടിയെക്കൊണ്ട് മാലോകരറിയും വിധം ഇതിലുള്ള നിലപാട് വ്യക്തമാക്കിക്കുമോ ? വല്ലാത്ത ഒരാകാംഷ !! :-))))))....

    ReplyDelete
  6. കഫേ ടീം17 August 2011 at 19:39

    മനോജ്,
    വാര്‍ത്തകള്‍ ശേഖരിച്ചു തന്നയാള്‍ക്കു പറ്റിയ അബദ്ധമായിരുന്നു, ദേശാഭിമാനിയിലെ രണ്ടുവാര്‍ത്തകളിലൊന്നു കണ്ടപ്പോളേക്കും അതുമാത്രം മുറിച്ചു തരാനിടയാക്കിയത്. ഏതിനും തെറ്റു പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. പോസ്റ്റ് തിരുത്തിയിട്ടുണ്ട്.
    എന്നിരുന്നാലും വി എസ് അച്ചതാനന്ദന്‍ ഇങ്ങനെ സ്വന്തം നിലയില്‍ പ്രസ്താവിക്കുകയും ലേഖനം എഴുതുകയും ചെയ്യുന്നതല്ലാതെ പാര്‍ട്ടിയോ യുവജനസംഘടനയോ ഇവ്വിഷയകമായി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു.

    ReplyDelete
  7. നിസ്സഹായന്‍....താങ്കളുടെ ആകാംഷ നല്ലതിനല്ല എന്ന് ആ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തം. ഇവിടെ, ദേശാഭിമാനിക്കെതിരെ ഒരു പച്ചക്കള്ളം പ്രചരിപ്പിച്ചത് പൊളിഞ്ഞപ്പോള്‍ അത് വിട്ടു ചര്‍ച്ച പാര്‍ടിക്കെതിരെ തിരിച്ചു വിടാന്‍ ഉള്ള സൂത്രം നന്നായി അരങ്ങേറുന്നു. ഇതിനു മറുപടി വന്നാല്‍ അടുത്ത വിഷയം താങ്കളും കഫെ ടീമും എടുത്തിടും. എനിക്ക് വേറെ പണിയുണ്ട്. ഞാന്‍ ഒരു തരത്തിലിമുള്ള നിലപാട് വ്യക്തമാക്കാനും അല്ല ഇവിടെ വന്നത്-ദേശാഭിമാനിയെ അനാവശ്യമായി അപകീര്തിപ്പെടുത്താനുള്ള ശ്രമം കണ്ടിട്ടാണ്. അത് ചെയ്തു. ഗുഡ് ബൈ.

    ReplyDelete
  8. മാധ്യമം ആഴ്ചപതിപ്പിൽ,പിണറായി പറഞ്ഞത് സുപ്രീം കോടതി പറഞ്ഞിട്ട് പിന്നെ പറയാമെന്നാണ്‌.ജനാധിപത്യത്തിലും നീതീന്യായത്തിലും ഇത്രമാത്രം മതിപ്പുള്ളൊരു പ്രസ്ഥാനം വേറേയുണ്ടോ..?നിസഹായൻ ചുമ്മാ മനോജിനെ ഇളക്കണ്ട.കോടതി>>പിണറായി>>മനോജ്.ഇതാണതിന്റെ ഒരു രീതി.

    ReplyDelete
  9. അരിയെത്ര? പയറഞ്ഞാഴി. ഉത്തരം മുട്ടുമ്പോള്‍ പിണറായിയെ കുറ്റം പറയാം. ഇതാണ് ആധുനികോത്തര രീതി.

    ReplyDelete
  10. ഞാന്‍ ഇടപെട്ട പോസ്റ്റ്‌ മാറ്റി. ഇനി എനിക്ക് ഇവിടെ കാര്യമില്ല. .എന്നിട്ടും ഞമ്മന്റെ കാലു മേലെ തന്നെ എന്ന് പറഞ്ഞു സ്ഥാപിക്കാന്‍ നോക്കുന്നവരോട് എന്ത് പറയാന്‍.

    ReplyDelete
  11. മനോജിന്റെ പാര്‍ട്ടിയുടെ സവര്‍ണപക്ഷപാതിത്വം ചൂണ്ടിക്കാണിക്കാമെന്നു വിചാരിച്ചപ്പോള്‍ അതിയാന്‍ പിടിതരാതോടി...ഇനിയെന്തു ചെയ്യാന്‍ ?!

    പുള്ളിയെ കുത്തിയിളക്കിയിട്ടും കാര്യമില്ലെന്നു് അറിയാം പുള്ളി വെറും പാര്‍ട്ടിയുടെ പണിക്കാരന്‍ !!

    ReplyDelete
  12. [...] ഒരു ഭാഗം റിപ്പോര്ട്ടു ചെയ്യാതെ പദ്മനാഭദാസ്യം കാണിച്ച കേരളകൌമുദിക്ക് ഇപ്പോള്‍ ഒരു മാറ്റം വന്നോ എന്നു [...]

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.