തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി പോലെ ക്ഷേത്രവിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു.‘പത്മനാഭസ്വാമിക്ഷേത്ര നിധിയും ജനാധിപത്യ കേരളവും’ എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സ് റെയിന്‍ബോ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയില്‍ സാമൂതിരി കുടുംബത്തിന്റെ പ്രതിനിധിക്കു സ്ഥിരാംഗത്വമുണ്ട്. അത്തരമൊരു സംവിധാനമാണ് പത്മനാഭസ്വാമിക്ഷേത്രത്തിനും വേണ്ടതെന്നാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് സാധാരണ പൗരന്മാരുടെ എല്ലാ അധികാരങ്ങളുമുണ്ട്. അതേയുള്ളൂ എന്നതാണ് കോടതി വിധിയുടെ താല്പര്യം. അതിനാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം കൈയാളാന്‍ പഴയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ മറ്റ് അംഗങ്ങള്‍ക്കോ അധികാരമില്ലെന്നാണു കോടതി വിധിച്ചത്. രാജാധികാരം പോയി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ചിലരുടെ മനസ്സില്‍നിന്ന് അതിന്റെ പുളി പോയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മഹാരാജാവ് തിരുമനസ്സ്, മഹാ തമ്പുരാന് എന്നെല്ലാം ഉത്തരവാദപ്പെട്ടവര്‍പോലും ഭക്ത്യാദരങ്ങളോടെ അടിയന് എന്നു വിനീത ഭാവത്തില്‍ വിളിക്കുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 'പഴയ രാജവാഴ്ചക്കാലത്തെ അതിക്രമങ്ങളും കൂട്ടക്കൊലകളും കൊടിയ ചൂഷണങ്ങളും മറയ്ക്കപ്പെടുകയും അതിനെക്കുറിച്ചാരെങ്കിലും ഓര്മിപ്പിച്ചാല് രാജദ്രോഹം എന്ന നിലയില്‍ ചിലര്‍ തലയില്‍ കൈവെച്ച് നിലവിളിക്കുകയുമാണ്.
നക്ഷത്രങ്ങളുടെ പേരില്‍ ഉത്രാടംതിരുനാള്‍, മൂലം തിരുനാള്‍ എന്ന പേരുകള്‍ക്ക് പകരം ജനാധിപത്യ കാലഘട്ടത്തിന് ചേര്‍ന്ന പേരുകള്‍ സ്വീകരിക്കാന്‍ പറഞ്ഞാല്‍ അതും മഹാപരാധമായി ആക്ഷേപിക്കപ്പെടാം. രാജാധികാരം നഷ്ടപ്പെട്ടെങ്കിലും രാജകുടുംബത്തിന്റെ ക്ഷേത്രാധികാരം നിലനിന്നു. നാമകരണം പോലുള്ള കുടുംബാചാരങ്ങള്‍ പിന്നെയും തുടര്‍ന്നു. നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍, അതൊരു തിരുനാളായി രേഖപ്പെടുത്തുകയും ആളുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കുകയാണ്. ചിത്തിരതിരുനാളിന്റെ കാലത്തിനു ശേഷം കേരളത്തില്‍ രാജഭരണം അവസാനിച്ചു. പഴയരാജകുടുംബത്തിലെ പുതിയ അംഗങ്ങള്‍ ജനാധിപത്യ പ്രക്രിയയയുടെ ഭാഗമായി മാറിയെന്നും വി.എസ് പറഞ്ഞു.
താന്‍ പറയുന്നതൊന്നും അവസാനത്തെ രാജാവായ ശ്രീചിത്തിര തിരുനാളിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ ഉള്ള വിരോധം കൊണ്ടല്ല. ജനകീയ സമ്മര്‍ദത്തെ തുടര്‍ന്നാണെങ്കിലും ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കാനും, സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്താനും തയാറായി എന്ന നിലയ്ക്കും തിരുവിതാംകൂറിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ വികസനത്തിനു ദീര്‍ഘവീക്ഷണത്തോടെ അടിത്തറ പാകിയെന്ന നിലയ്ക്കുമെല്ലാം ചിത്തിരതിരുനാള്‍ ബഹുമാനമര്‍ഹിക്കുന്നു. എന്നാല്‍, രാജാധികാരം നഷ്ടപ്പെട്ടിട്ടും രാജകീയ പ്രൌഢികളും പ്രഭാവവുമെല്ലാം നിലനില്‍ക്കുന്നുവെന്നാണു രാജകുടുംബത്തിന്റെ തോന്നല്‍.പത്മനാഭസ്വാമി ക്ഷേത്രത്തിനു മാര്‍ത്താണ്ഡ വര്‍മ രാജ്യം അടിയറ വച്ച് പത്മനാഭ ദാസനായി സ്വയം അവരോധിച്ചു ഭരണം നടത്തിയത് രാജാധികാരം ദൈവദത്തമാണെന്നു വരുത്താനാണ്. ശത്രുക്കളുടെ എതിര്‍പ്പു കുറയ്ക്കാനും എതിര്‍ക്കുന്നവരുടെ വായ അടപ്പിക്കാനു മായിരിക്കണം. അധികാരം ദൈവദത്തമാണെന്നു പ്രഖ്യാപിച്ച് സ്വേച്ഛാധിപത്യ വാഴ്ചയ്ക്കു രക്ഷാകവചം തീര്‍ത്ത ലൂയി പതിനാലാമന്റെ മാതൃകയാണു തൃപ്പടിദാനത്തിലൂടെ മാര്‍ത്താണ്ഡ വര്‍മ പിന്തുടര്‍ന്നതെന്നു സംശയിക്കാം.
ക്ഷേത്രത്തിലെ നിധിശേഖരം എന്തു ചെയ്യണമെന്നു സുപ്രീം കോടതി തീരുമാനിക്കട്ടെ. എന്നാല്‍, നിധികള്‍ എങ്ങനെ ഉണ്ടാകുന്നു, അതെങ്ങനെ കുന്നുകൂട്ടാന്‍ കഴിയുന്നു, സ്വത്തുക്കള്‍ എങ്ങനെ ഉണ്ടാകുന്നു, അതു ഭാവിയിലേക്ക് എങ്ങനെ സംഭരിച്ചു വയ്ക്കാന്‍ കഴിയുന്നു, അതിന്റെ യഥാര്‍ഥ അവകാശികള്‍ ആരാണ് എന്ന അടിസ്ഥാനപരമായ ചോദ്യങ്ങളും അസന്ദിഗ്ധമായ ഉത്തരങ്ങളും എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകണം -വി.എസ്. പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇതിലെ കക്ഷിയായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജ്യോതിഷത്തിലൂടെ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് ഇത്. ഒന്നിലേറെ തവണ ഈ കക്ഷികള്‍ തന്നെ നിലവറകള്‍ തുറക്കുകയും കണക്കെടുക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തതാണ്. അതില്‍ നിന്ന് സ്വര്‍ണമെടുത്ത് മണ്ഡപത്തിന് സ്വര്‍ണം പൂശുകയും ചെയ്തു. അന്ന് ദേവപ്രശ്നം നടന്നിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ആരുടെയും കുടുംബം മുടിഞ്ഞുപോയതായും അറിവില്ല. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ദേവപ്രശ്നം എന്ന പേരില്‍ ഒരു പ്രഹസനം നടത്തുകയായിരുന്നു. ദേവഹിതം അറിയണമെന്ന മാര്‍ത്താണ്ഡവര്‍മ്മ കുടുംബത്തിന്റെ ഹര്‍ജി കോടതി അനുവദിച്ചില്ല. അതിന് കാക്കാതെ തങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യോതിഷികളെ ചെന്ന് കണ്ട് കാര്യങ്ങള്‍ വിവരിച്ച് അവരെ കൂട്ടിക്കൊണ്ടുവന്ന് പ്രശ്നം വെയ്പിച്ചു. മൂല്യനിര്‍ണയം നടത്തലും എണ്ണിത്തിട്ടപ്പെടുത്തലും ഡോക്യുമെന്റേഷനുമാണ് ദേവപ്രശ്നത്തിലൂടെ തടയാന്‍ ശ്രമിക്കുന്നതെന്നും വി.എസ്. പറഞ്ഞു. നിധിശേഖരം കണക്കാക്കി ചോര്‍ച്ചകൂടാതെ സൂക്ഷിക്കുക എന്നതാണ് ഇപ്പോള്‍ വേണ്ടതെന്നും വി.എസ്. പറഞ്ഞു.
മറ്റ് രാജവംശങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാനസികമായും ഭൗതികമായുമുള്ള സ്ഥിതിവിശേഷം തിരുവിതാംകൂര്‍ രാജകുടുംബാംഗവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നില നില്ക്കുന്നു. രാജകീയമായ പ്രൗഢികളും പ്രഭാവവുമെല്ലാം നിലനില്ക്കുന്നവെന്നാണ് അവര്‍ക്കിപ്പോഴും തോന്നുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലെ അത്രയും എതിര്‍പ്പുപോലും കാലഹരണപ്പെട്ട ആചാരങ്ങള്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്നില്ലെന്നത് നിരാശാജനകമാണ് - വി.എസ് പറഞ്ഞു.മഹാരാജാവ് തിരുമനസ്, മഹാ തമ്പുരാന് എന്നിങ്ങനെ ഉത്തരവാദപ്പെട്ടവര്‍ പോലും ഭക്ത്യാദരങ്ങളോടെ 'അടിയന്' എന്ന് വിനീതഭാവത്തില്‍ ഇപ്പോഴും വിളിക്കുന്നത് മാനസിക അടിമത്തം നിലനില്ക്കുന്നതു കൊണ്ടാണ്.കേരളത്തിലെ മറ്റ് പഴയ രാജകുടുംബങ്ങളിലെ പുതിയ തലമുറ എല്ളാ അര്‍ത്ഥത്തിലും സാധാരണ ജനതയുടെ ഭാഗമായി. ഇവിടെയത് സംഭവിച്ചുവോ എന്ന് പരിശോധിക്കപ്പെടണം- അദ്ദേഹം പറഞ്ഞു.
ബി.ആര്.പി. ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. ജമീല പ്രകാശം എംഎല്‍എ, ഡോ.കെ.എന്‍. പണിക്കര്‍, ജെ. രഘു, ഡോ. സജീവ് എന്നിവര്‍ പ്രസംഗിച്ചു.പ്രതിപക്ഷ നേതാവിന്റെ പ്രസംഗം താഴെ കേള്‍ക്കാം
പ്രസംഗത്തിന്റെ പൂര്‍ണരൂപം doolnews.com എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് :രാജഭക്തന്മാര്ക്ക് നല്ല നമസ്കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
TOTAL expense for a MP [having no qualification] per year : Rs.60,95,000
ReplyDeleteFor 534 MPs, the expense for 1 years:
Rs. 325,47,30,000
3254730000 X 5 years =
Rs.1627,36, 50000 ( One Thousand six hundred crores plus..)
GO BACK TO KING RULE
JAI HIND
VS & CAFE TEAM,
ReplyDeleteഇങ്ങടെ മനസ്സ് ശരിക്കും കക്കൂസ് കുഴി തന്നെ.
ഇങ്ങടെ മനസ്സ് ശരിക്കും കക്കൂസ് കുഴി തന്നെ. വലി്യ വെഷമമുണ്ട്.
ReplyDeleteഈ യോഗത്തിൽ ഞാൻ പങ്കെടിത്തിരുന്നു.കേ.എൻ.പണിക്കരുടെ പ്രസംഗം പ്രസക്തമായിരുന്നു.
ReplyDelete